Sunday, May 5, 2024
indiaNews

കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവച്ചു.

കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവച്ചു. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ ഹര്‍സിമ്രത് കൗര്‍ ബാദലാണ് മന്ത്രിസഭയില്‍നിന്ന് രാജിവച്ചത്. മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ബില്ലുകളില്‍ പ്രതിഷേധിച്ചാണു രാജി.അകാലി ദള്‍ അധ്യക്ഷനും ഹര്‍സിമ്രത് കൗറിന്റെ ഭര്‍ത്താവുമായ സുഖ്ബിര്‍ സിംഗ് ബാദല്‍ മന്ത്രി രാജിവയ്ക്കുമെന്ന കാര്യം പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ രാജി.ശിരോമണി അകാലിദള്‍ കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും പിന്തുണയ്ക്കുന്നതു തുടരുമെന്നും എന്നാല്‍ കര്‍ഷക വിരുദ്ധ രാഷ്ട്രീയത്തെ എതിര്‍ക്കുമെന്നും സുഖ്ബീര്‍ ബാദല്‍ പറഞ്ഞു. ഹര്‍സിമ്രതും സുഖ്ബിര്‍ ബാദലും മാത്രമാണ് ലോക്സഭയിലെ അകാലിദള്‍ അംഗങ്ങള്‍.കാര്‍ഷിക മേഖലയിലെ വലിയ പരിഷ്‌കരണമാണെന്നു ബിജെപി അവകാശപ്പെടുന്ന ബില്ലുകളെച്ചൊല്ലിയാണു കേന്ദ്രമന്ത്രി രാജിവച്ചത്. ബില്ലിനെതിരേ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. ഈ പ്രതിഷേധങ്ങള്‍ അവഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.