Sunday, May 12, 2024
keralaNews

ആംബുലന്‍സ് ഡ്രൈവറില്‍നിന്ന് ലൈംഗിക അതിക്രമം നേരിട്ട പെണ്‍കുട്ടി ആശുപത്രിയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു.

ആംബുലന്‍സ് ഡ്രൈവറില്‍നിന്ന് ലൈംഗിക അതിക്രമം നേരിട്ട പെണ്‍കുട്ടി കോവിഡ് ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു.പരീക്ഷാ വിജയവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരിലാണ് ആത്മഹത്യ ശ്രമമെന്നാണ് സൂചന.കൂടുതല്‍
വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.സെപ്റ്റംബര്‍ 5നാണ് ആറന്മുളയില്‍ കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ കൊണ്ടുപോകവെ ഡ്രൈവര്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ അറസ്റ്റിലായി.ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി തനിക്കു നേരിട്ട ദുരനുഭവം അധികൃതരോടു പറഞ്ഞത്.