Thursday, April 25, 2024
keralaNewspolitics

രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത ജനകീയന്‍.

സംസ്ഥാന നിയമസഭയില്‍ തുടര്‍ച്ചയായി 50 വര്‍ഷം ജനപ്രതിനിധിയായി വിജയിച്ചു വന്ന കോട്ടയം പുതുപ്പള്ളി മണ്ഡലത്തിന്റെ വീരനായകനായ ഉമ്മന്‍ചാണ്ടിയുടെ അപൂര്‍വ്വ ചരിത്ര നിമിഷങ്ങള്‍ക്ക് സാക്ഷിയായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഈ സൗഭാഗ്യ ദിനത്തില്‍ അദ്ദേഹത്തെ അനുമോദിക്കാനായി നടന്ന ആഘോഷ പരിപാടി രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നതിന്റെ വീഡിയോ വലിയ സ്‌ക്രീനില്‍ പേട്ടക്കവലയില്‍ പ്രദര്‍ശിപ്പിച്ചാണ് തങ്ങളുടെ പ്രിയ നേതാവിന് അനുമോദനങ്ങള്‍ അര്‍പ്പിച്ചത്.
പൂത്തിരി കത്തിച്ചും,പ്രിയ നേതാവിന് ജയ് വിളിച്ചും, നേതാക്കളും, പ്രവര്‍ത്തകരും ആഹ്ലാദം പങ്കിട്ടു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.പൊതുപ്രവര്‍ത്തകനായ രവീന്ദ്രന്‍ എരുമേലി ഉമ്മന്‍ചാണ്ടിയെ കുറിച്ചുള്ള കവിത വായിച്ചും ആ നേതാവിന് പിന്തുണയേകി.കോണ്‍ഗ്രസ് നേതാക്കളായ റെജി അമ്പാറ,നാസര്‍ പനച്ചി, ബിനു മറ്റകര, ഫസിം ചുടുകാട്ടില്‍, ബേബി മണപറമ്പില്‍, സലിം കണ്ണന്‍കര,വി .എം നൗഷാദ്, ബാബുകുട്ടി, സുശീല്‍കുമാര്‍, പി എം ബഷീര്‍, രാജന്‍ കാരമല, പി കെ കൃഷ്ണകുമാര്‍,ടി കെ തങ്കച്ചന്‍, എന്‍ എം ബഷീര്‍, അഫ്‌സല്‍ കുന്നേല്‍, സിജി മുക്കാലി ഷഹനാസ് ഘടക കക്ഷി നേതാക്കളായ സതീഷ്, സദാനന്തന്‍, സിബി, റസാഖ്, നിസാര്‍ പ്ലാമൂട്ടില്‍ എന്നിവര്‍ പങ്കെടുത്തു.