Saturday, May 4, 2024
keralaNewsObituary

അമ്മയെയും മകളെയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലിയല്‍ കണ്ടെത്തി.

ആലപ്പുഴ: അമ്മയെയും മകളെയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലിയല്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ പ്രണവം നഗറിന് കിഴക്ക് കള്ളിക്കാടന്‍ തറയില്‍ സുരേഷിന്റെ ഭാര്യ ശുഭയെയും മകള്‍ അഞ്ചുവിനെയുമാണ് ജിവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു. വീട്ടില്‍ നിന്ന് പുറത്ത് പോയ ശുഭയുടെ ഭര്‍ത്താവ് സുരേഷ് കുമാര്‍ തിരികെ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. അയല്‍വാസികളുടെ സഹായത്തോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേരുടെയും ജിവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഷിജവാണ് അഞ്ചുവിന്റെ ഭര്‍ത്താവ്. ഇരുവര്‍ക്കും ജാഗ്‌നവി, ജാഗ്‌നവ് രണ്ട് മക്കളുണ്ട്.