Saturday, April 27, 2024
keralaNewsObituary

യുവാവിനെ വെട്ടിക്കൊന്ന കേസ്: നാല് പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ പൊലീസ് പിടിയില്‍. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിന്‍, മനോജ്, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് നെയ്യാറ്റിന്‍കര ഊരുട്ടുകാല സ്വദേശിയായ ആദിത്യന്‍ (23) കൊല്ലപ്പെട്ടത്. രാത്രി 7.30ഓടെ നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ വെട്ടാണ് വെട്ടേറ്റത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.