Friday, May 3, 2024
BusinessindiaNews

സ്വര്‍ണവില കുറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു.തിങ്കളാഴ്ച പവന്റെ വിലയില്‍ 240 രൂപ കുറഞ്ഞു. ഇതോടെ വില 37,360 രൂപയില്‍നിന്ന് 37,120 രൂപയായി കുറഞ്ഞു. 4640 രൂപയാണ് ഗ്രാമിന്റെ വില.ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1,900 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.ദേശീയ വിപണിയിലും വിലയില്‍ തിരുത്തിലുണ്ടായി. എംസിഎക്‌സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,130 രൂപ നിലവാരത്തിലാണ്. 0.90ശതമാനമാണ് ഇടിവുണ്ടായത്.