Thursday, May 2, 2024
educationindiaNewsUncategorized

അതിജീവനം കാക്കുന്ന അങ്ങാടിക്കുരുവികള്‍

എരുമേലി ലോക അങ്ങാടി കുരുവി ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ പൊന്‍കുന്നം സോഷ്യല്‍ ഫോറസ്ട്രി റേഞ്ചും എരുമേലി സെന്റ് തോമസ് സ്‌കൂളിലെ എന്‍.സി.സി.യും സംയുക്തമായി വെബിനാര്‍ സംഘടിപ്പിച്ചു. അസിസ്റ്റന്റ് ഫോറസ്‌ററ് കണ്‍സര്‍വേറ്റര്‍ ഷാന്‍ട്രി ടോം ഉദ്ഘാടനം ചെയ്ത വെബ്ബിനാറില്‍ ‘അതിജീവനം കാക്കുന്ന അങ്ങാടി കുരുവികള്‍’ എന്ന വിഷയത്തില്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും കോട്ടയം നെയ്ച്ചര്‍ സൊസൈറ്റിയുടെ അംഗവും യോഗാചാര്യനുമായ ഡോ.രാജേഷ് കടമന്‍ചിറ വിഷയാവതരണം നടത്തി. എരുമേലി സെന്റ് തോമസ് സ്‌കൂളിന്റെ ഹെഡ്മിസ്ട്രസ് മേഴ്സി ജോണ്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്‌ററ് റേഞ്ച് ഓഫീസര്‍ അജി ആര്‍., കേഡറ്റ് അഭിരൂപ എം.എസ്.എന്നിവര്‍ പ്രസംഗിച്ചു. കുറച്ചു കാലം മുമ്പ് വരെ നമ്മുടെ അങ്ങാടികളില്‍ സ്ഥിരം കാഴ്ചയായിരുന്നു അങ്ങാടി കുരുവികള്‍ ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. പലചരക്കു കടകളിലെ ധാന്യം ഉള്‍പ്പടെയുള്ള ഭക്ഷണ സാധനങ്ങളിലേയും നാം ആശ്രയിക്കുന്ന അനേകം ചെടികളിലേയും കൃമി കീടങ്ങളെ നശിപ്പിക്കുന്നതിലൂടെ മനുഷ്യന് ഏറെ ഉപകാരപ്രദമായിരുന്ന ഈ പക്ഷി വര്‍ഗ്ഗം അന്യം നിന്ന് പോകുന്നത് ഏതൊക്കെ തരത്തിലാണ് നമ്മെ ബാധിക്കുക എന്നത് ഇനിയും അറിയാന്‍ ഇരിക്കുന്നതെ ഉള്ളൂ എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വെബിനാര്‍ അവസാനിച്ചു.