Thursday, May 16, 2024
keralaNews

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍

തിരുവനന്തപുരം: സിപിഎം പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന അഡ്വ. കെ. അനന്തഗോപന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും.നിലവിലെ പ്രസിഡന്റ് എന്‍ വാസുവിന്റെ കാലാവധി നാളെ പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് അനന്തഗോപന്റെ പേര് സിപിഎം നിര്‍ദ്ദേശിച്ചത്.ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ അനന്തഗോപനെ പ്രസിഡന്റായി തെരഞ്ഞെടുക്കും. സിപിഐ പ്രതിനിധിയായി മനോജ് ചരളേലും അംഗമാകും.അനന്തഗോപന്‍ നിലവില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമാണ്. 2009ല്‍ പത്തനംതിട്ടയില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു.