Tuesday, May 7, 2024
keralaNewspolitics

എസ്.എന്‍.ഡി.പി കൊടിമരത്തില്‍ സിപിഎം കൊടി ഉയര്‍ത്തിയ സംഭവം; മാപ്പ് പറഞ്ഞ ലോക്കല്‍ സെക്രട്ടറി രാജി വച്ചു.

കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തില്‍ പെരുവന്താനം എസ്.എന്‍.ഡി.പി 561 നമ്പര്‍ ശാഖയിലെ കൊടിമരത്തില്‍ സി പി എം കൊടി ഉയര്‍ത്തിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ ലോക്കല്‍ സെക്രട്ടറി രാജി വച്ചു. മുണ്ടക്കയം പെരുവന്താനം സി പിഎം ലോക്കല്‍ സെക്രട്ടറി എ ബിജുവാണ് മാപ്പ് പറഞ്ഞതിന് തൊട്ടുപിന്നാലെ രാജിയും വച്ചത്.ശാഖ കൊടിമരത്തില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ നേതാവ് മാപ്പ് എഴുതി കൊടുത്ത് തലയൂരാന്‍ ശ്രമം നടത്തിയിരുന്നു .
എന്നാല്‍ പ്രതിഷേധം ശക്തമായതോടെ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം ഇടപ്പെട്ട് എസ്.എന്‍.ഡിപി നേതൃത്വത്തെ അനുനയിപ്പിക്കാന്‍ ശ്രമവും നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു . കൊടി ഉയര്‍ത്തിയ ലോക്കല്‍ സെകട്ടറി ബിജു ശാഖ സെക്രട്ടറി കെ. ഡി. രവിക്ക് മുന്നില്‍ മാപ്പപേക്ഷ എഴുതി നല്‍കിയെങ്കിലും പ്രതിഷേധം ഉയരുകയായിരുന്നു.എന്നാല്‍ എസ്.എന്‍.ഡി.പി ശാഖ കൊടിമരത്തില്‍ സി.പി.എം കൊടി ഉയര്‍ത്തിയ നടപടി ശ്രീനാരായണിയരെ അപമാനിക്കലാണെന്നും ,
സി പി.പി.എമ്മിന്റെ ഫാസിസ്റ്റ് നടപടിയാണിതെന്നും ചൂണ്ടിക്കാട്ടി ബിജെപി ഒ ബി സി മോര്‍ച്ചയും , പെരുവന്താനം പഞ്ചായത്ത് കമ്മറ്റിയും,ശ്രീനാരായണ സഹോദര ധര്‍മവേദി സംസ്ഥാന സെക്രട്ടറി പി. എസ് വത്സന്‍ സംഭവം കടന്നുകയറ്റമാണന്ന് ചൂണ്ടിക്കായി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സിപിഎം നടപടി പ്രാകൃതം ഹൈറേഞ്ച് എസ്എന്‍ഡിപി യൂണിയന്‍.എസ്എന്‍ഡിപി ആസ്ഥാനത്തെ കൊടിമരത്തില്‍ പീതപതാകയ്ക്ക് പകരം ചെങ്കൊടി ഉയര്‍ത്തിയ സിപിഎം നടപടി പ്രാകൃതം ആണെന്ന് എസ്എന്‍ഡിപി യൂണിയന്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു . സാമുദായിക ഐക്യം തകര്‍ക്കാനുള്ള നീക്കമാണ് ഉണ്ടായതെന്നും യൂണിയന്‍ സെക്രട്ടറി അഡ്വ. പി .ജീരാജ് കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു .