Thursday, May 2, 2024
keralaNewsObituary

ലോറിയിലെ കയര്‍ കാലില്‍ കുരുങ്ങി കാല്‍നട യാത്രികന് ദാരുണാന്ത്യം

 

 

കോട്ടയം: കോട്ടയത്ത് പച്ചക്കറി ലോറിയില്‍ കെട്ടിയ കയര്‍ കാലില്‍ കുരുങ്ങി കാല്‍നട യാത്രികന്‍ മരിച്ചു. കോട്ടയം സംക്രാന്തിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. സംക്രാന്തി സ്വദേശി മുരളി (50) ആണ് മരിച്ചത്. ഡ്രൈക്ലീനിങ് സ്ഥാപനത്തില്‍ ജീവനക്കാരനാണ്. പുലര്‍ച്ചെ നടക്കാനിറങ്ങിയപ്പോഴാണ് അപകടം. അപകടത്തില്‍ ഇയാളുടെ കാല്‍ അറ്റുപോയി. ഏറ്റുമാനൂരില്‍ നിന്ന് കോട്ടയത്തേക്ക് പച്ചക്കറിയുമായി വന്ന ലോറിയിലെ കയറാണ് കാലില്‍ കുരുങ്ങി അപകടമുണ്ടാക്കിയത്. മുരളിയുമായി ലോറി 100 മീറ്ററോളം നീങ്ങി. ശരീരവും കാലും രണ്ട് ഇടങ്ങളിലായാണ് കണ്ടെത്തിയത്. വാഹനത്തിലെ പച്ചക്കറി റോഡില്‍ വീണപ്പോഴാണ് ലോറി ഡ്രൈവറും സഹായിയും അപകടമറിയുന്നത്. ഇരുവരേയും ഗാന്ധിനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.