Sunday, May 5, 2024
keralaNewsObituary

ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു

2018 ലെ മഹാപ്രളയ കാലത്ത് കേരളം വിറങ്ങലിച്ച് നിന്നപ്പോള്‍ കൈക്കുഞ്ഞിനെയും എടുത്ത് വെള്ളംകയറിയ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരന്റെ ചിത്രം മലയാളികള്‍ ഏറ്റെടുത്തിരുന്നു. പിന്നീട് ചിത്രത്തിന് പിന്നാലെ പോയവര്‍ക്ക് അത് മൈനാഗപ്പള്ളി സ്വദേശി വിനീത് എന്ന ചെറുപ്പക്കാരനാണെന്ന് മനസിലായി. തിരുവല്ല ഫയര്‍ സ്റ്റേഷനിലെ ഡ്രൈവറായ വിനീത് വ്യാഴാഴ്ച രാവിലെ കരുനാഗപ്പളളിയിലുണ്ടായ വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടു.

വെളളം കയറിയ വീട്ടില്‍ നിന്ന് പിഞ്ചുകുഞ്ഞിനെയും കൈയിലെടുത്ത് നീങ്ങുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ ആരും മറന്നിട്ടുണ്ടാവില്ല. 2018 ലെ മഹാപ്രളയവുമായി ബന്ധപ്പെട്ട അതിജീവന ചിത്രങ്ങളിലൊന്നായിരുന്നു ഈ ചിത്രം.വീട്ടില്‍ നിന്ന് തിരുവല്ലയിലെ ജോലി സ്ഥലത്തേക്ക് ബൈകില്‍ പോവുകയായിരുന്നു അദ്ദേഹം. വിനീതിന് പിന്നാലെ വന്നിരുന്ന മിനി ലോറി ബൈകിനു പിന്നില്‍ ഇടിച്ചായിരുന്നു അപകടം. ബൈകില്‍ നിന്ന് തെറിച്ചുവീണ വിനീതിന്റെ ശരീരത്തിലൂടെ മിനി ലോറി കയറി ഇറങ്ങുകയും സംഭവ സ്ഥലത്ത് തന്നെ വിനീത് മരിക്കുകയും ചെയ്തു. 34കാരനായ വിനീതിന് ഭാര്യയും ഒരു മകളുമുണ്ട്.