Tuesday, May 7, 2024
EntertainmentindiaNewsObituary

നടന്‍ സലിം ഘൗസ് അന്തരിച്ചു

മുംബൈ:1990ല്‍ ഭരതന്‍ സംവിധാനം ചെയ്ത താഴ് വാരം എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളികളെ വിസ്മയിപ്പിച്ച നടന്‍ സലിം ഘൗസ് അന്തരിച്ചു.        70 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ വെച്ചായരുന്നു അന്ത്യം.

സലിമിന്റെ ഭാര്യ അനീറ്റയാണ് മരണ വിവരം പുറത്ത് വിട്ടത്. 1990ല്‍ ഭരതന്‍ സംവിധാനം ചെയ്ത താഴ് വാരം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായക കഥാപാത്രത്തിനൊപ്പം വില്ലനായി സലിം ഘൗസ് മത്സരിച്ച് അഭിനയിച്ചിരുന്നു.

ചിന്ന ഗൗണ്ടര്‍, തിരുടാ തിരുടാ തുടങ്ങിയ തമിഴ് സിനിമകളിലെ അദ്ദേഹത്തിന്റെ വേഷങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. കൊയ്ല, സാരന്‍ഷ്, മുജ്രിം, ശപത്, സൈനികന്‍, അക്‌സ്, ഇന്ത്യന്‍ എന്നിവയുള്‍പ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട് .