Friday, May 10, 2024
keralaNewsUncategorized

ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം; ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊട്ടാരക്കര: കൊട്ടാരക്കര നെടുവത്തൂരില്‍ ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു. എഴുകോണ്‍ സ്വദേശിനി ഐശ്വര്യയെ പരുക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് അഖില്‍ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പൊള്ളല്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നാളുകളായി ഇവര്‍ അകന്നു കഴിയുകയായിരുന്നു.