Friday, April 26, 2024
keralaNewsUncategorized

ആലപ്പുഴ എടത്വ കൃഷി ഓഫിസറാണ് അറസ്റ്റിലായത്

ആലപ്പുഴ ആലപ്പുഴ കള്ളനോട്ട് കേസില്‍ ആലപ്പുഴ എടത്വ കൃഷി ഓഫിസര്‍ അറസ്റ്റില്‍. കൃഷി ഓഫിസര്‍ എം. ജിഷമോളാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നു ലഭിച്ച ഏഴ് വ്യാജനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പു പുറത്തറിഞ്ഞതെന്ന് ആലപ്പുഴ സൗത്ത് പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ശേഷം ജിഷ മോളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജിഷമോളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കള്ളനോട്ടുകളുടെ ഉറവിടം ഇവര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നേയുള്ളൂവെന്നും പൊലീസ് പറഞ്ഞു. മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ ഏഴ് കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. നോട്ടുകള്‍ പിടിക്കപ്പെട്ടപ്പോള്‍ കൃഷി ഓഫിസറായ ജിഷമോള്‍ നല്‍കിയതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇവര്‍ തമ്മില്‍ പരിചയക്കാരാണ്. അതേസമയം, ഇയാള്‍ക്ക് ഇവ കള്ളനോട്ടാണെന്ന് അറിയുമായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ കളരിക്കലില്‍ വാടക വീട്ടിലാണ് ജിഷമോളുടെ താമസം. നേരത്തെ, വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചതായും മുന്‍പ് ജോലി ചെയ്ത ഓഫിസില്‍ ക്രമക്കേട് നടത്തിയതായും ഇവര്‍ക്കെതിരെ ആരോപണമുണ്ടായിരുന്നു. വ്യാജനോട്ട് കേസില്‍ ഇവര്‍ക്കുള്ള പങ്ക് അന്വേഷിക്കുകയാണ് പൊലീസ്.