Sunday, April 28, 2024
keralaNewsUncategorized

ആലപ്പുഴയിലെ വ്യാജ അഭിഭാഷകയുടെ ജാമ്യാപേക്ഷയാണ് തള്ളിയത്

ആലപ്പുഴ: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യരുടെ ജാമ്യാപേക്ഷ തള്ളി. ഇവരെ എട്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. 21 മാസം ഒളിവില്‍ കഴിഞ്ഞ പ്രതി കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ചോദ്യം ചെയ്ത ശേഷമാകും മറ്റു നടപടികള്‍. ഐ.പി.സി. 417, 419, 420 എന്നിവയാണ് സെസിക്കെതിരെ ചുമത്തിയിരുന്നത്. എല്‍.എല്‍.ബി പാസാകാത്ത സെസി സേവ്യര്‍ തിരുവനന്തപുരം സ്വദേശിനി സംഗീത എന്ന അഭിഭാഷകയുടെ റോള്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രാക്ടീസ് ചെയ്തിരുന്നത്. സംഗീതയില്‍ നിന്ന് പൊലീസ് വിവരം ശേഖരിച്ചാണ് ആള്‍മാറാട്ടം ചുമത്തിയത്. 2019ലാണ് ആലപ്പുഴ ബാര്‍ അസോസിയേഷനില്‍ സെസി അംഗത്വമെടുക്കുന്നത്. പിന്നീട് അസോസിയേഷന്‍ ലൈബ്രേറിയനായും തെരഞ്ഞെടുക്കപ്പെട്ടു.സെസിയുടെ തട്ടിപ്പ് കണ്ടെത്തിയ ബാര്‍ അസോസിയേഷന്‍ ഇവരെ പുറത്താക്കി പൊലീസില്‍ പരാതി നല്‍കിയതോടെ ഒളിവില്‍ പോവുകയായിരുന്നു.