Friday, May 3, 2024
Local NewsNews

എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കൊടിയേറ്റ് നാളെ 10/2

എരുമേലി: എരുമേലി  ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ  പത്ത് ദിവസം നീണ്ടുനിൽക്കുന്ന തിരുവുത്സവത്തിന് നാളെ 10/2 കൊടിയേറും .ഫെബ്രുവരി 19ന് ഉത്സവം സമാപിക്കും. പത്തിന്  വൈകുന്നേരം ഏഴിനും എട്ടിനും ഇടയിൽ  ക്ഷേത്രം മേൽശാന്തി  ദേവർമഠം രാജേഷ് നമ്പൂതിരി, കീഴ്ശാന്തി ദേവരാജൻ നമ്പൂതിരി എന്നിവരുടെ സഹ കാർമികത്വത്തിലും  താഴമൺ മഠം കണ്ഠര് രാജീവരുടെ  മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടക്കും.
ദേവസ്വം ബോർഡ് മെമ്പർ  മനോജ് ചരളേൽ വിളക്ക് തെളിയിക്കും .രണ്ടാം ഉത്സവ ദിനമായ  11 മുതൽ    ഏഴാം ദിനമായ 16/2  വരെ ക്ഷേത്ര ആചാര ചടങ്ങുകൾ മാത്രം. എട്ടാം ദിനമായ 17 ന് വ്യാഴം ഉച്ചക്ക് 11 മണിക്ക് ഉത്സവബലി, 12 30 ന് ഉത്സവബലിദർശനം. ഒമ്പതാം ഉത്സവദിനമായ പതിനെട്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കാഴ്ചശ്രീബലി –  സേവ, രാത്രി 10 മണിക്ക് പള്ളിവേട്ട എഴുന്നള്ളിപ്പ്, 10. 45 ന് പള്ളിവേട്ട എതിരേൽപ്പ്.  പത്താം ഉത്സവദിനമായ 19 ന്  ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക്  കൊരട്ടി ആറാട്ടുകടവിലേക്ക്  ആറാട്ട് പുറപ്പാട്. ആറുമണിക്ക് ആറാട്ട് . 6 .30 ന് ആറാട്ട്
തിരിച്ചെഴുന്നള്ളിപ്പ് . 8 . 30 ന് ആറാട്ട് എതിരേല്പും –  സ്വീകരണവും. രാത്രി 11 മണിക്ക് കൊടിയിറക്ക് വലിയ കാണിക്ക. കോവിഡ് വ്യാപനത്തിന്റെ  അടിസ്ഥാനത്തിൽ സർക്കാർ മാനദണ്ഡം അനുസരിച്ചാണ് ക്ഷേത്ര ചടങ്ങുകൾ നടത്തുന്നത്. തിരുവുൽസവ ചടങ്ങുകൾക്ക് പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ജി. ബൈജു , മുണ്ടക്കയം അസിസ്റ്റൻറ് ദേവസ്വം കമ്മീഷണർ ആർ .എസ് ഉണ്ണികൃഷ്ണൻ , എരുമേലി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി. പി സതീഷ് കുമാർ എന്നിവർ ഇവർ നേതൃത്വം നൽകും .