Saturday, April 20, 2024
keralaNews

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തിന് മുന്നോടിയായി നൂറുദിനപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി.

സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തിന് മുന്നോടിയായി നൂറുദിനപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ മുതല്‍ മേയ് 20 വരെ നടപ്പാക്കും. വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.1557 പദ്ധതികള്‍, 17183 കോടി രൂപയുടെ വകയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. തൊഴിവസരങ്ങളില്‍ അധികവും നിര്‍മാണമേഖലയിലാകും. 53 ഉന്നത നിലവാരമുള്ള സ്‌കൂളുകള്‍ ഉത്ഘാടനം ചെയ്യും. സ്‌കൂളുകള്‍ മുഴുവന്‍ മികവിന്റെ കേന്ദ്രങ്ങളാക്കും. നൂറുദിവസത്തിനകം 140 മണ്ഡലങ്ങളിലെ 100 കുടുംബങ്ങള്‍ക്ക് വീതം സൗജന്യ ഇന്റര്‍നെറ്റ് 30,000 സര്‍ക്കാര്‍ ഓഫിസുകളിലും കെഫോണ്‍ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 20000 വീടുകളും മൂന്ന് ഭവനസമുച്ചയങ്ങളും 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും. 15000 പേര്‍ക്ക് പട്ടയം നല്‍കും. ഭൂമിയുടെ ഡിജിറ്റല്‍ സര്‍വേ തുടങ്ങും. റേഷന്‍ വാതില്‍പ്പടി വിതരണം വിപുലമാക്കും. റേഷന്‍ കാര്‍ഡ് സ്മാര്‍ട്ടാകുമെന്നും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.