Friday, May 17, 2024
indiaNews

കുട്ടികളിലെ വാക്‌സീന്‍ പരീക്ഷണം തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കുട്ടികളിലെ വാക്‌സീന്‍ പരീക്ഷണം രണ്ടാഴ്ചക്കുള്ളില്‍ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കൊവാക്‌സീന്‍ പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ആദ്യഘട്ട പരീക്ഷണം വിജയകരമെന്നും നീതി ആയോഗ് വ്യക്തമാക്കി.കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നുണ്ട് . ഇതുവരെ 86 ശതമാനം പേര്‍ രോഗമുക്തരായി. നിലവില്‍ കൊവിഡ് ബാധിച്ചത് ആകെ ജനസംഖ്യയുടെ 1.8 ശതമാനം പേരെ മാത്രമാണ്. കേരളത്തിലേതടക്കം നിയന്ത്രണങ്ങള്‍ കേസുകള്‍ കുറയാന്‍ കാരണമാകുന്നു. കൂട്ടായ കഠിനാധ്വാനത്തിന്റെ ഫലമാണിത്. ജാഗ്രത കൈവിടരുതെന്നും നീതി ആയോഗ് ആവര്‍ത്തിച്ചു.