Friday, May 17, 2024
indiaNewspolitics

അഞ്ച് സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബി.ജെ.പി വന്‍ഭൂരിപക്ഷം നേടും, ഭരണാനുകൂല വികാരം ബി.ജെ.പിക്കൊപ്പമുണ്ട് എന്നും മോദി പറഞ്ഞു. രാജ്യതാല്‍പര്യം കണക്കിലെടുത്താണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത്. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകക്ഷേമത്തിനായി കൊണ്ടുവന്നതാണെന്നതില്‍ ഉറച്ചു നില്‍ക്കുന്നു. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അപകടകരമെന്ന് യുപിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ മാത്രം ഒതുങ്ങി. ഇന്ത്യയെ തകര്‍ത്തത് കുടുംബാധിപത്യമെന്നും നരേന്ദ്രമോദി പറഞ്ഞു.