Saturday, April 27, 2024
keralaLocal NewsNews

പ്ലാച്ചേരി ഓഫീസിലെ കഞ്ചാവ് ചെടി; കേസ് അട്ടിമറിക്കാന്‍ നീക്കം

പ്ലാച്ചേരി ഓഫീസിലെ കഞ്ചാവ് ചെടി;
കേസ് അട്ടിമറിക്കാന്‍ നീക്കം:    വിവാദമാകുന്നു 

എരുമേലി : പ്ലാച്ചേരി ഫോറസ്റ്റ് റേഞ്ച് ഓഫീസ് വളപ്പില്‍ കഞ്ചാവ് ചെടികള്‍ ഗ്രോ ബാഗില്‍ നട്ടു വളര്‍ത്തിയെന്ന റേഞ്ച് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട് നിലനില്‍ക്കെ കേസ് അട്ടിമറിക്കാന്‍ നീക്കം . ഫോറസ്റ്റ് സ്റ്റേഷന്‍ വളപ്പില്‍ ഉപയോഗിക്കാത്ത കെട്ടിടത്തിന് സമീപം 40 ഓളം ഗ്രോബാഗിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയതെന്നും ഇത് സംബന്ധിച്ച് ജില്ല ഫോറസ്റ്റ് ഓഫീസര്‍ക്ക് മൂന്ന് തവണ എരുമേലി റേഞ്ച് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

കഴിഞ്ഞ 16 ന് ഫോണ്‍ മുഖാന്തിരവും, 18 ന് വാട്‌സ്ആപ്പിലും നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാഞ്ഞതിനെ തുടര്‍ന്നാണ് 21 ന് അന്വേഷണ റിപ്പോര്‍ട്ടായി നല്‍കുകയായിരുന്നുവെന്നും സ്ഥലം മാറ്റിയ റേഞ്ച് ഓഫീസര്‍ ബി ആര്‍ ജയന്‍ കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയ തിയതിയുടെ പേരിലാണ് ചിലര്‍ തര്‍ക്കം ഉന്നയിക്കുന്നത്. എന്നാല്‍ സംഭവം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താതെ പ്ലാച്ചേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഒരു പരാതിയുടെ പേരില്‍ റേഞ്ച് ഓഫീസറെ സ്ഥലം മാറ്റുകയായിരുന്നു .

എന്നാല്‍ പ്ലാച്ചേരി റേഞ്ച് ഓഫീസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ വകുപ്പ് തല വിജിലന്‍സ് അന്വേഷണ സംഘത്തിന് നല്‍കുമെന്നും ബി ആര്‍ ജയന്‍ പറഞ്ഞു . എരുമേലി റേഞ്ച് ഓഫീസറുടെ റിപ്പോര്‍ട്ടിനെ സാധൂകരിച്ച് മൊഴി നല്‍കിയ പ്ലാച്ചേരിയിലെ ഓഫീസര്‍ ഇപ്പോള്‍ റേഞ്ച് ഓഫീസര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഇതിലും ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

എന്നാല്‍ പ്ലാച്ചേരിയിലെ കഞ്ചാവ് ചെടി കേസ് റേഞ്ച് ഓഫീസറെ നിലമ്പൂര്‍ സോഷ്യല്‍ പോറസ്ട്രിയിലേക്ക് സ്ഥലം മാറ്റി അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ആരോപണം ഉയര്‍ന്നു കഴിഞ്ഞു. സംഭവം വിവാദമായതോടെ മണിമല പോലീസും, എക്‌സൈസും സംഭവ സ്ഥലത്ത് എത്തി പരിശോധിക്കുകയും ഒരു കഞ്ചാവ് ചെടി കണ്ടെടുക്കുകയും ചെയ്തു. സംഭവത്തില്‍ മണിമല പോലീസ് കേസെടുക്കുകയും ചെയ്തു.

എന്നാല്‍ എരുമേലി റേഞ്ച് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട് ഉന്നതാധികാരികള്‍ തള്ളുന്ന നിലപാടാണുള്ളത്.പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയെന്ന എരുമേലി റേഞ്ച് ഓഫീസറുടെ റിപ്പോര്‍ട്ട് വളരെ ഗൗരവതരമാണ്. കഞ്ചാവ് ചെടികള്‍ വെള്ളം ഒഴിച്ച് വളര്‍ത്തിയവും – അതിന് കൂട്ട് നിന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനിടെ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്ലാച്ചേരിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധിച്ചവര്‍ക്കെതിരെ
പോലീസ് കേസെടുക്കുകയും ചെയ്തു.

നടപടിയെടുക്കണം: ആര്‍ എസ് പി

എരുമേലി :പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസില്‍ കഞ്ചാവ് കൃഷി നടത്തിയ കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍ എസ് പി എരുമേലി ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. കുറ്റക്കാരെ സര്‍വ്വിസില്‍നിന്നും പിരിച്ചു വിടണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ സിബി എകെ , പി കെ റസാക്ക്, എന്‍ സദാനന്ദന്‍, റ്റി ഐ റസാക്ക്, എം എസ് മുഹമ്മദാലി, പി സി ബാബു, റജി ഷാജി പ്ലാക്കല്‍, പാപ്പച്ചന്‍ കൊന്നയില്‍ എന്നിവര്‍ സംസാരിച്ചു.