Saturday, May 11, 2024
keralaNews

പരീക്ഷകള്‍ മാറ്റിവെക്കാത്തത് സര്‍ക്കാരിന്റെ ഏകാധിപത്യ തീരുമാനമെന്ന് സുധാകരന്‍

പരീക്ഷകള്‍ മാറ്റിവെക്കാന്‍ തയ്യാറാകാത്തത് സര്‍ക്കാരിന്റെ ഏകധിപത്യ തീരുമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഒരു തരത്തിലുള്ള കോവിഡ് മാനദണ്ഡവും പാലിക്കാതെയാണ് കുട്ടികള്‍ പരീക്ഷ എഴുതാന്‍ പോകുന്നത്. പല തവണ ആവശ്യപ്പെട്ടിട്ടും വിഷയത്തില്‍ നിര്‍ബന്ധ ബുദ്ധിയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ ജീവനല്ലേ വലുതെന്നും സുധാകരന്‍ ചോദിച്ചു.

കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ധനസഹായം നല്‍കണമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്ത് രേഖപ്പെടുത്താത്ത കോവിഡ് മരണം നിരവധിയെന്നും സുധാകരന്‍ ആരോപിച്ചു. തന്റെ സഹോദരന്റെ മരണം ഉദാഹരിച്ചാണ് സുധാകരന്റെ ആരോപണം. കോവിഡാനന്തര രോഗങ്ങളെ തുടര്‍ന്ന് മരിച്ചവരെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.