Saturday, May 4, 2024
keralaNews

മലപ്പുറത്ത് സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു.

മലപ്പുറത്ത് കുറുക്കന്റെ കടിയേറ്റ് നാല് പേര്‍ക്ക് പരുക്ക്. ചങ്ങരംകുളം ചിയ്യാനൂരില്‍ കുറുക്കന്റെ കടിയേറ്റ് സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് പരുക്കേറ്റത്. ചിയ്യാനൂര്‍ കോട്ടയില്‍ താഴത്താണ് സംഭവം ഉണ്ടായത്.പരുക്കേറ്റ നാലുപേരെയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലും ,വയറിലും, മുഖത്തും, കൈയ്ക്കുമാണ് കടിയേറ്റത്.