Friday, May 3, 2024
keralaLocal NewsNews

പേട്ടതുള്ളലിനിടയിലേക്ക് തീര്‍ത്ഥാടന വാഹനം ഇടിച്ച് കയറി അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

എരുമേലി: പേട്ടതുള്ളൽ പാതയിൽ കൂടി പേട്ടതുള്ളിവന്ന തീർത്ഥാടക സംഘത്തിലേക്ക് വാഹനം ഇടിച്ചു കയറി അഞ്ച് പേർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികളായ കൃഷ്ണമൂർത്തി,പെരുമാൾ,കോലഞ്ചി പെരുമാൾ,സുരേഷ്, ബാബു  എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
ഇന്ന്  വെളുപ്പിന് അഞ്ചുമണിയോടെയായിരുന്നു അപകടം. പേട്ടതുള്ളി വരുന്നതിനിടെ  തീർത്ഥാടക വാഹനം  ഇവരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാൽ വാഹനം ഓടിച്ച ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം  ഉണ്ടായതായും പറയപ്പെടുന്നുണ്ട്.