Tuesday, April 30, 2024
keralaNews

തീർത്ഥാടന പാതയിൽ മരണം മാടി വിളിക്കുന്ന മഠംപടി വളവ് 

Jishamol p.s
[email protected]

എരുമേലി: തീർത്ഥാടന പാതയായിൽ മരണം മാടി വിളിക്കുന്ന രണ്ട് വളവുകളാണ്  ശബരിമല തീർത്ഥാടന പാതയിലുള്ളത്.അപകടമരണങ്ങളുടെ താഴ് വരയെന്നറിയപ്പെടുന്ന  എരുമേലി -പമ്പ തീർത്ഥാടന പാതയിൽ കണമല അടിവളവാണ്  മരണം മാടിവിളിക്കുന്ന ഒരു വളവെങ്കിൽ, അത്രയും  അപകടകരമായ മറ്റൊരു വളവാണ് എരുമേലി – മുണ്ടക്കയം തീർത്ഥാടന പാതയിലെ മഠംപടി വളവ്.

കണ്ണിമല മഠംപടി വളവ്.

കഴിഞ്ഞ കുറേ വർഷത്തിനുള്ളിൽ കണമലയിൽ മാത്രം 63 ഓളം പേർ അപകടത്തിൽ മരിച്ചുവെന്നാണ് കണക്ക്.  ഇന്നലെ  മഠംപടിയിൽ ഉണ്ടായ അപകടത്തിൽ പത്തു വയസ്സുകാരിയാണ് മരിച്ചത്. ഇത് കൂടാതെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടിരിക്കുന്നത്.

കണമല അട്ടിവളവ്

മുണ്ടക്കയം മുതൽ എരുമേലി – കണമല – തുലാപ്പള്ളി  വരെയും – കാഞ്ഞിരപ്പള്ളി – എരുമേലി പാതയിലും ഇത്തരത്തിലുള്ള അപകട വളവുകൾ ഉണ്ട് .കഴിഞ്ഞ ദിവസം അട്ടിവളവിൽ  തീർത്ഥാടനത്തിനായി തമിഴ്നാട്ടിൽ നിന്നെത്തിയ സംഘം സഞ്ചരിച്ച  മിനി ബസ് എതിരെ വന്ന കാറിന് മുകളിലേക്ക് മറിഞ്ഞ് തീർത്ഥാടകർക്ക് പരിക്കേറ്റത്. അട്ടിവളവിലെ അപകടത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഇവിടെ അപകടം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. എന്നാൽ മഠം പടിയിൽ  ഇത്തരത്തിലുള്ള യാതൊരു മുന്നറിയിപ്പ്  ബോർഡും  ഇവിടെയില്ല. മഠം പടിയിലെ വലിയ വളവിൽ ക്രാഷ് ബാരിയർ മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്. കുത്തനെയുള്ള ഇറക്കവും വലിയ വളവുമാണ് അപകടത്തിന്റെ പ്രധാന കാരണം. ഇറക്കം ഇറങ്ങുന്നതിന് മുമ്പ് അപകട സാധ്യതയുള്ള മേഖലയെന്ന് ചൂണ്ടികാട്ടുന്ന ഒരു സൂചനയും ഇവിടെയില്ല. മഠംപടിക്ക് 100 മീറ്റർ മുകളിലായി പോലീസ് പിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഡ്രൈവർമാർക്ക്   യാതൊരു മുന്നറിയിപ്പും നൽകാൻ ഇവിടെ സംവിധാനം ഇല്ലാത്തതും അപകടത്തിന് കാരണമാകുന്ന നാട്ടുകാർ പറഞ്ഞു .