Saturday, May 4, 2024
keralaLocal NewsNews

എരുമേലിയില്‍ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് 24 മുതല്‍

എരുമേലി ഗ്രാമ പഞ്ചായത്തും,മൃഗ സംരക്ഷണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പേവിഷബാധ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തില്‍ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് 24 മുതല്‍ 26 വര വിവിധ ഭാഗങ്ങളില്‍ നടക്കുമെന്ന് എരുമേലി വെറ്റിനറി സര്‍ജന്‍ ഡോ. അനില്‍ കുമാര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. 24 ന് രാവിലെ 9 മണിക്ക് ഗ്രാമ പഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പിന്റെ ഫ്‌ളാഗ് ഓഫ് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി ഉദ്ഘാടനം ചെയ്യും. ശോഭ പി – 9947566762, സലീം – 9497031937, സുനില്‍ രാജ് – 9495731449 എന്നീ മൂന്ന് ഗ്രൂപ്പുകളായിട്ടാണ് സ്ഥലങ്ങളില്‍ എത്തുക . പത്രസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി , വൈസ്. പ്രസിഡന്റ് ഇ.ജെ ബിനോയ് , വികസന കാര്യ സ്റ്റാന്‍ന്റിംഗ് കമ്മറ്റി അധ്യക്ഷ മറിയാമ്മ ജോസഫ് ,ഡോ. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.