Thursday, May 2, 2024
keralaNews

എരുമേലി പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.

പഞ്ചായത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമാക്കി  ഗ്രാമസഭകൾ അംഗീകരിച്ചതടക്കമുള്ള  വികസന പദ്ധതികൾ ചർച്ചെ ചെയ്യുന്നതിനും പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനുമായുള്ള വികസന സെമിനാറാണ്  സംഘടിപ്പിച്ചത്. പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ  ജില്ല പഞ്ചായത്ത് എരുമേലി ഡിവിഷൻ അംഗം ശുപേഷ് സുധാകരൻ ഉദ്ലാടനം ചെയ്തു .
വികസന കാര്യത്തിൽ സമ്പൂർണ്ണമായ ജനകീയ ഇടപെടലുകൾ ഉണ്ടാകണമെന്നും , ജനസേവനം ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് ഇത്തരം സെമിനാറുകൾ നടത്തുന്നതെന്നും  അദ്ദേഹം പറഞ്ഞു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ ന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ വികസന രേഖ അവതരിപ്പിച്ചു . പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ഇ.ജെ ബിനോയ് , മറ്റ് ജനപ്രതിനിധികൾ , വിവിധ വാർഡുകളിൽ നിന്നെത്തിയവരും സെമിനാറിൽ പങ്കെടുത്തു.