Friday, April 26, 2024
Local NewsNews

എരുമേലി പഞ്ചായത്ത് ഓഫീസില്‍ ബാറ്ററി പൊട്ടിത്തെറിച്ച് താത്കാലിക ജീവനക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

എരുമേലി:എരുമേലി പഞ്ചായത്ത് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ബാറ്ററി പൊട്ടിത്തെറിച്ചു താല്‍ക്കാലിക ജീവനക്കാരി അഞ്ജലിക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
അഞ്ജലിയെ എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു അവിടെ നിന്ന് കണ്ണു പരിശോധനയ്ക്കായി മുണ്ടക്കയം സ്വകാര്യ ആശുപത്രിയിലേക്ക്. കൊണ്ടുപോയി. നിസ്സാരപരിക്കുകളാണെന്ന് അധികൃതര്‍ അറിയിച്ചു.പഞ്ചായത്തില്‍ എം എല്‍ എയുടെ സാന്നിധ്യത്തില്‍ ജലജീവന്‍ മിഷന്‍ യോഗം നടക്കുന്നതിനിടെ വൈദ്യുതി പോയ സമയം ഇന്‍വെട്ടര്‍ ഓണ്‍ ചെയ്യാന്‍ അഞ്ജലി ചെന്ന സമയത്താണ് ബാറ്ററി പൊട്ടിത്തെറിച്ച് തിളച്ചു നിന്ന ആസിഡ് കാലിലും ദേഹത്തും കണ്ണിലും വീണത് . ബാറ്ററി പൊട്ടിതെറിക്കാന്‍ കാരണം അധികമായി ലൈനില്‍ വൈദ്യുതി പ്രവഹിച്ചതാണോ ബാറ്ററിയുടെ കാലപ്പഴക്കം കൊണ്ടുള്ള തകരാര്‍ ആണോ എന്ന് വ്യക്തമല്ല. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി വൈദ്യുതി തകലാറിലായിരുന്നുവെന്ന് ജോലിക്കാര്‍ പറഞ്ഞു.രണ്ടാം നിലയില്‍ സ്വിച്ച് ഓണ്‍ ആക്കുമ്പോള്‍ പഞ്ചായത്തിനുള്ളിലെ കറന്റ് കട്ടാകുന്നതായും ഇവര്‍ പറഞ്ഞു.