Friday, April 26, 2024
keralaNewsObituary

ആ ഇരട്ടക്കൊലപാതകം നെടുമങ്ങാടിനെ ഞെട്ടിച്ചു

തിരുവനന്തപുരം: ആ ഇരട്ടക്കൊലപാതകം നെടുമങ്ങാടിനെ ഞെട്ടിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അലി അക്ബര്‍ ഭാര്യയേയും – ഭാര്യാമാതാവിനേയും മകളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. അതിന് ശേഷം തീ കൊളുത്തി ആത്മഹത്യ ശ്രമിച്ച അലി അക്ബര്‍ നില ഗുരുതരമായി  ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യ മുതാംസ്, ഇവരുടെ മാതാവ് സഹീറ എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.           ഭാര്യമാതാവ് സഹീറ് ആദ്യവും, ചികിത്സയിലിരിക്കെ വൈകീട്ടോടെ മുംതാസും മരണത്തിന് കീഴടങ്ങി. രാവിലെ നോമ്പ് ആരംഭിക്കുന്നതിനു മുമ്പ് ഭക്ഷണം തയ്യാറാക്കാനായി മുംതാസും സഹീറയും അടുക്കളയിലായിരുന്നു. ഇവിടേക്ക് അപ്രതീക്ഷിതമായി എത്തിയ അലി അക്ബര്‍ ഇരുവരെയും ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം തലങ്ങും വിലങ്ങും കുത്തി. പിന്നീട് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. ക്രൂരകൃത്യത്തിന് മുമ്പ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകളെ പുറത്താക്കി വാതില്‍ അടച്ചു. നിലവിളി കേട്ട അയല്‍ക്കാര്‍ ഓടിയെത്തുമ്പോള്‍ അലി അക്ബര്‍ കസേരയില്‍ ഇരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആളുകളെ കണ്ടതോടെ ഇയാളും മുറിയില്‍ കയറി സ്വയം തീകൊളുത്തുകയായിരുന്നു. ഇരുവര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗം. അതും വലിയ തസ്തികയില്‍. എന്നിട്ടും എങ്ങനെയാണ് ഇത്രയധികം സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവര്‍ക്കുണ്ടായതെന്ന് നാട്ടുകാര്‍ക്കറിയില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലെ സൂപ്രണ്ടാണ് അക്ബര്‍. മുംതാസ് നെടുമങ്ങാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപികയും. അലി അക്ബര്‍ പലരില്‍ നിന്നായി കടം വാങ്ങിയതുമൂലം കുടുംബത്തിന് വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് സൂചന. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തര വഴക്കുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.  അലി അക്ബറിനെതിരെ മുംതാസ് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു അലി അക്ബറിന്റെ താമസം. ഭാര്യയും അമ്മയും മക്കളും താഴത്തെ നിലയിലും. അലി അക്ബര്‍ അടുത്ത മാസം സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കെയാണ് ക്രൂര കൊലപാതകം നടത്തിയത്. മകളുടെ മുന്നിലിട്ടായിരുന്നു കൊലപാതകം. കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കണ്ട കാഴ്ച അതിദാരുണമായിരുന്നു. വെട്ടേറ്റ് കൊല്ലപ്പെട്ട് കിടക്കുന്ന 65 കാരിയായ സഹീറയും, സമീത്തായി ദേഹമാസകലം തീപൊള്ളലേറ്റ് കിടക്കുന്ന മുംതാസ് അലി അക്ബറും. ഭാര്യ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷമാണ് അലി അക്ബര്‍ ഭാര്യ മുംതാസിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതും തീ കൊളുത്തിയതും. നിലവിളിച്ച് നിന്ന മകളോട് പുറത്തോട്ട് പോവാന്‍ പറഞ്ഞതിനുശേഷം അലി അക്ബറും തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട് വിറ്റ് കടം വീട്ടാമെന്ന അലി അക്ബറിന്റെ നിര്‍ദേശം മുംതാസും സഹീറയും സമ്മതിച്ചിരുന്നില്ല. ഇതാണ് വഴക്കിന് കാരണമെന്നും പറയുന്നു.