Friday, April 26, 2024
Local NewsNewspolitics

എരുമേലിയില്‍ ഇന്ന് അവിശ്വാസം

എരുമേലി: രാഷ്ട്രീയ പ്രതിസന്ധിക്കിടയില്‍ എരുമേലി ഗ്രാമപഞ്ചായത്തില്‍ ഇന്ന് അവിശ്വാസം. രാവിലെ 11 മണിക്ക് അവിശ്വാസ പ്രമേയം ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും .എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവരുന്ന രണ്ടാമത്തെ അവശ്വാസ പ്രമേയം പാസാകുമെന്ന ശുഭപ്രതീക്ഷയിലാണ് യുഡിഎഫ് .പഞ്ചായത്ത് ഉദ്യോഗസ്ഥയെ ഓഫീസിനുള്ളില്‍ പൂട്ടിയിടുകയും തുടര്‍ന്ന് കുഴഞ്ഞു വീണു വെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ജാമ്യമില്ല വകുപ്പ് ചേര്‍ത്ത് ഗ്രാമപഞ്ചായത്ത് ഇരുപതാം വാര്‍ഡ് അംഗം നാസര്‍ പനച്ചിക്കെതിരെ കേസെടുത്തുവെങ്കിലും ഇന്നലെജില്ല കോടതി ഇടക്കാല ജാമ്യം നല്‍കിയത് എല്‍ ഡി എഫിന് തിരിച്ചടിയായി . erumely panchayathഅവിശ്വാസ പ്രമേയത്തിന് പങ്കെടുക്കാതിരിക്കാനായി നാസര്‍ പനച്ചിക്കെതിരെ വ്യാജേ കേസ് എടുക്കുകയാണ് എന്നാരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയതോടെ രാഷ്ട്രീയ പ്രതിസന്ധിയാണ് ഉണ്ടായത്.സ്വതം വാര്‍ഡിലെ കലുങ്ക് നിര്‍മ്മാണമായി ബന്ധപ്പെട്ട റീന്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടാണ് നാസര്‍ പനച്ചി ഓഫീസില്‍ എത്തുന്നത്.
എന്നാല്‍ പഞ്ചായത്തംഗം എ ഇ യുമായി തര്‍ക്കം ഉണ്ടാവുകയും ഇതേ തുടര്‍ന്ന് പഞ്ചായത്തംഗം എ ഇയെ പൂട്ടിയിട്ടെന്നുമാണ് ഭരണസമിതിയുടെ ആരോപണം. ഇതിനിടെ എ ഇ ഓഫീസിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നും എല്‍ ഡി എഫ് ആരോപിച്ച് രംഗത്തെത്തിയ തോടെ സംഭവം വിവാദമാകുകയായിരുന്നു .എന്നാല്‍ കേസില്‍ ജാമ്യം ലഭിച്ചതോടെ 23 അംഗങ്ങളില്‍ സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ 12 പേരും അവിശ്വാസ പ്രമേയത്തിന് പിന്തുണയോടെ എരുമേലിയില്‍ അവിശ്വാസം പാസായി എല്‍ ഡി എഫ് പുറത്തേക്ക് പോകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു .എന്നാല്‍ അവിശ്വാസം പാസായാല്‍ അടുത്ത പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ സംബന്ധിച്ചുള്ള കോണ്‍ഗ്രസിലെ ചര്‍ച്ചയാണ് തലവേദന ഉണ്ടാക്കുന്നത്.എന്നാല്‍ ഇക്കാര്യത്തില്‍ എല്‍ ഡി എഫ് യാതൊരു വിശദീകരണവും ഔദ്യോഗികമായി നല്‍കിയിട്ടില്ല .