Wednesday, April 24, 2024
keralaNewsUncategorized

കൊല്ലം കളക്ടര്‍ക്കാണ് ബോംബ് ഭീഷണി കത്ത്

കൊല്ലം: കൊല്ലം കളക്ടര്‍ക്കാണ് ഭീഷണി കത്ത് എത്തിയത് . വെള്ളിയാഴ്ച ഉച്ചയ്ക്ക് കളക്ടറേറ്റില്‍ എത്തിയ കത്തിലായിരുന്നു ഭീഷണി സന്ദേശമുണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് കളക്ടര്‍ പോലീസിനെ വിവരമറിയിക്കുകയും ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും ചെയ്തു.സംശയാസ്പദമായ ഒന്നും തന്നെ പരിശോധനയില്‍ കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസില്‍ നിന്നാണ് കത്തയച്ചിരിക്കുന്നതെന്നാണ് വിവരം. ഭീഷണി സന്ദേശം അയച്ച ആള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.