Monday, April 29, 2024
Local NewsNews

എരുമേലിയില്‍ സിഗ്‌നല്‍ ബോര്‍ഡിലെ കാട് വെട്ടിയില്ല

എരുമേലി: ശബരിമല തീര്‍ത്ഥാടകരെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും സിഗ്‌നല്‍ ബോര്‍ഡിലെ കാട് ഇതുവരെ വെട്ടിയില്ല. എരുമേലി – പമ്പ റോഡില്‍ എം ഇ എസ് ജംഗഷനില്‍ സ്ഥാപിച്ച സിഗ്‌നല്‍ ബോര്‍ഡിലെ കാട് ഇതുവരെ വെട്ടിയില്ല. പമ്പയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് എരുമേലി – റാന്നിക്കും, മുണ്ടക്കയം – കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലേക്കും തിരിയാനുള്ള ജംഗഷനിലെ സിഗ്‌നല്‍ പോസ്റ്റിലാണ് കാട് കയറി കിടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന തീര്‍ത്ഥാടന അവലോകന യോഗത്തില്‍ എല്ലാം ശരിയാക്കുമെന്ന് പറഞ്ഞുവെങ്കിലും ഇതുവരെ ഈ കാട് വെട്ടിയില്ല. മഞ്ഞ നിറത്തിള്ള സിഗ്‌നല്‍ ലൈറ്റ് സ്ഥാപിച്ച ഈ പോസ്റ്റില്‍ കാട് കയറിയതോടെ ലൈറ്റ് കാണാനാകാത്ത അവസ്ഥയാണുള്ളത്.