Wednesday, May 15, 2024
Local NewsNews

നവീകരിച്ച എരുമേലി പില്‍ഗ്രിം അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം 16 ന്

എരുമേലി. ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ എത്തുന്ന പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ ഒരു കോടി രൂപ ചിലവഴിച്ച് നവീകരിച്ച എരുമേലി പില്‍ഗ്രിം അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം 16 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കുമെന്ന് പൂഞ്ഞാര്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെനേതൃത്വത്തില്‍ നാലര ഏക്കര്‍ സ്ഥലത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന പില്‍ഗ്രിം അമിനിറ്റി സെന്ററാണ് നവീകരിച്ചത്.കൂടാതെ കാഞ്ഞിരപ്പള്ളി എരുമേലി സംസ്ഥാനപാതയില്‍ നിന്നും പില്‍ഗ്രിം അമിനിറ്റി സെന്ററിലേക്കുള്ള 300 മീറ്റര്‍ റോഡും കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയതായും എം എല്‍ എ പറഞ്ഞു. പില്‍ഗ്രിം അമിനിറ്റി സെന്ററിന്റെ നവീകരണം സംബന്ധിച്ച് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസിന് നിവേദനം നല്‍കിയതിന്റ അടിസ്ഥാനത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പില്‍ നിന്നും ഒരുകോടി രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചത്. അമിനിറ്റി സെന്ററിലെ റൂമുകള്‍ നവീകരിച്ച് സ്യൂട്ട് റൂമുകളും, എക്‌സിക്യൂട്ടീവ് റൂമുകള്‍ , ആവശ്യമായ എല്ലാവിധ ഉപകരണങ്ങളോടും കൂടിയ ഫര്‍ണിഷിംഗ് , ഡോര്‍മെറ്ററികള്‍ നവീകരിക്കുകയും ചെയ്തു. കൂടാതെ വയറിങ്, പ്ലംബിങ്, ടോയ്‌ലറ്റുകളുടെ നവീകരണം, സീലിംഗ്, പെയിന്റിംഗ്, മുറ്റം ടൈല്‍ വിരിക്കല്‍ തുടങ്ങി നിരവധി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പൊതുമേഖല സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (ടകഘഗ) നെ ഏല്‍പ്പിക്കുകയും, തുടര്‍ന്ന് ഈ തുക ഉപയോഗിച്ച് റോഡ് കോണ്‍ക്രീറ്റ് ചെയ്തു. 16 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പത്തനംതിട്ട എംപി ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജൂബി അഷറഫ്, പി.കെ പ്രദീപ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഷാനവാസ് പി. എ. തങ്കമ്മ ജോര്‍ജ്ജുകുട്ടി, ബിനോയ് ഇലവുങ്കല്‍, മറിയാമ്മ ജോസഫ് എ.ആര്‍ രാജപ്പന്‍ നായര്‍, ലിസി സജി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാരായ വി ഐ അജി, അനിശ്രീ സാബു, ടി.വി ജോസഫ്, സക്കറിയ ഡൊമിനിക് ചെമ്പകത്തുങ്കല്‍, ബിനോ ജോണ്‍ ചാലക്കുഴി, ജോസ് പഴയതോട്ടം, സലീം വാഴമറ്റം, നൗഷാദ് കുറുംകാട്ടില്‍, റസാഖ് പി. എ. ജോസ് മടുക്കക്കുഴി, അനിയന്‍ ഏരുമേലി തുടങ്ങിയവര്‍ സംസാരിക്കും. കോട്ടയം ഡിടിപിസി സെക്രട്ടറി റോബിന്‍ സി, കോശി ചടങ്ങില്‍ കൃതജ്ഞത പ്രകാശിപ്പിക്കും. എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്ര സമ്മേളനത്തില്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ , കേരള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ബിനോ ജോണ്‍ ചാലക്കുഴി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജോസ് പഴയതോട്ടം, സലിം വാഴമറ്റം, സജിന്‍ വട്ടപ്പള്ളി , ഡിറ്റിപിസി സെക്രട്ടറി റോബിന്‍ സി കോശി എന്നിവര്‍ പങ്കെടുത്തു.