Thursday, April 25, 2024
keralaNewsUncategorized

കൊല്ലം ബീച്ച് കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് കച്ചവടം; രണ്ട് പേര്‍ പിടിയില്‍

കൊല്ലം: കൊല്ലം താനി ബീച്ച് കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മാരക മയക്കുമരുന്ന് കച്ചവടം നടത്തുന്ന രണ്ട് യുവാക്കള്‍ എക്സൈസിന്റെ പിടിയിലായി. കൊല്ലം മയ്യനാട് സ്വദേശികളായ ആല്‍വിന്‍ ജോര്‍ജ് (28), വിനോയ് (34) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 5.2 ഗ്രാം എം.ഡി.എം.എയും 45 ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു.കൊല്ലം താനി ബീച്ച് കേന്ദ്രീകരിച്ച് ചിലര്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് ഷാഡോ സംഘവും സൈബര്‍ സെല്ലും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടുപേരും പിടിയിലായത്. താനി ബീച്ചില്‍ എത്തുന്ന യുവാക്കളും കോളേജ് വിദ്യാര്‍ത്ഥികളുമാണ് ഇവരുടെ പ്രധാന ഉപഭോക്താക്കള്‍.പ്രതികള്‍ മുന്‍പും ലഹരി കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. ഇവര്‍ക്ക് എം.ഡി.എം.എ എത്തിച്ചു നല്‍കുന്ന സംഘത്തെക്കുറിച്ചുള്ള സൂചന ലഭിച്ചതായി എക്സൈസ് സംഘം വ്യക്തമാക്കി.