Monday, April 29, 2024
Uncategorized

ബഫര്‍ സോണ്‍- കസ്തൂരിരംഗന്‍ കരിനിയമങ്ങള്‍ക്കെതിരെ കയ്യൊപ്പ് നവംബര്‍ ഒന്നിന്

എരുമേലി: വനവിസ്തൃതി വര്‍ധിപ്പിക്കാന്‍ എന്ന വ്യാജേന പാവപ്പെട്ട കര്‍ഷകനെ കൃഷി ഭൂമിയില്‍ നിന്നും കുടിയ്ക്കാന്‍ ശ്രമിക്കുന്ന വനം വകുപ്പിനെതിരെയും ബഫര്‍സോണ്‍ – കസ്തൂരിരംഗന്‍ കരിനിയമങ്ങള്‍ക്കെതിരെയും കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് ഒപ്പു ശേഖരണം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ ആഹ്വാനം ചെയ്ത സിഗ്‌നേച്ചര്‍ ക്യാമ്പയിന്റെ ഭാഗമായി എരുമേലി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, പഠനം, റാന്നി, കാര്‍ഷിക താലൂക്കുകള്‍ സംയുക്തമായി എരുമേലി റേഞ്ച് ഓഫീസ് പരിസരത്ത് ഒപ്പു ശേഖരണം നടത്തും . അതിന് മുന്നോടിയായി രാവിലെ 10 മണിക്ക് എരുമേലി ശബരി ഓഡിറ്റോറിയത്തിന്റെ ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം എരുമേലി ഫൊറോനാ പള്ളി വികാരി ഫാദര്‍ വര്‍ഗീസ് പുതുപ്പറമ്പില്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് എരുമേലി റേഞ്ച് ഓഫീസ് പരിസരത്ത് നടക്കുന്ന പൊതുയോഗത്തില്‍ കാര്‍ഷിക ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് എബ്രഹാം മാത്യു പന്തിരുവേലില്‍ ഉദ്ഘാടനം ചെയ്യും.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറര്‍ മുജീബ് റഹ്‌മാന്‍ ആദ്യ കയ്യൊപ്പ് നടത്തും. ഇന്‍ഫാം എരുമേലി കാര്‍ഷിക താലൂക്ക് ഡയറക്ടര്‍ ഫാദര്‍ മാത്യു നിരപ്പേല്‍ മുഖ്യ പ്രഭാഷണം നടത്തും. ഇന്‍ഫാം ജില്ലാ താലൂക്ക് ഭാരവാഹികളായ ജോസ് താഴത്തു പീടിക, ജോസഫ് കെ.ജെ കരീക്കുന്നേല്‍, തോമസ് തെക്കന്‍ , റോബിന്‍ പുളിക്കല്‍, റെജി തോട്ടു പുറം, ജോസുകുട്ടി പുല്ലാട്ട് എന്നിവര്‍പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ ജോസ് താഴത്തു പീടിക, ജോസഫ് കെ.ജെ, കരീക്കുന്നേല്‍, തോമസ്സ് തെക്കന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.