Friday, May 3, 2024
keralaNewsUncategorized

മഞ്ഞളരുവി പാലത്തിനടിയിലെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണു

എരുമേലി: എരുമേലി – മുണ്ടക്കയം സംസ്ഥാനപാതയില്‍ 70 വര്‍ഷം പഴക്കമുള്ള മഞ്ഞളരവി പാലത്തിന്റെ ബീമിന്റെ കോണ്‍ക്രീറ്റ് ഭാഗങ്ങളും, കൈവരുകളും തകര്‍ന്നു. മണിമലയാറിലേക്ക് എത്തുന്ന മഞ്ഞളരുവി തോടിന് കുറുകെ നിര്‍മ്മിച്ചുള്ള പാലത്തിന്റെ അടിവശത്തെ കോണ്‍ക്രീറ്റ് ഭാഗങ്ങളാണ് തകര്‍ന്നു വീണത്. പാലത്തിന്റെ കൈവരികളും തകര്‍ന്നിട്ടുണ്ട് . എരുമേലി – മുണ്ടക്കയം നാഷണല്‍ ഹൈവേ 183 അ ല്‍ റോഡ് വീതി കൂട്ടുന്നതിന് ഭാഗമായി ഈ പാലത്തിനോട് ചേര്‍ന്നും വീതി കൂട്ടിയിരുന്നു. ഇതിനോട് ചേര്‍ന്ന് ബീമുകളുടെ കോണ്‍ക്രീറ്റ് പാളികളാണ് അടര്‍ന്ന് വീണത് .ഏറ്റവുമധികം വളവുകളും – തിരിവുകളുമുള്ള ഈ റോഡില്‍ പാലത്തിന് വീതി കൂട്ടിയതോടെ അപകടവും പതിവായിരിക്കുകയാണ്.  ശബരിമല തീര്‍ത്ഥാടന വേളയിലടക്കം ആയിരക്കണക്കിന് വാഹനങ്ങളാണ് ഇവിടെ യാത്ര ചെയ്യുന്നത്. ഈ മേഖലയില്‍ വഴിവിളക്കുകള്‍ കൂടി ഇല്ലാത്ത വന്നതോടെ ഇരു ചക്ര വാഹനം അടക്കമുള്ള ചെറു വാഹനങ്ങളുടെ യാത്രയാണ് ഏറെ ദുരിതത്തില്‍ ആയിരിക്കുന്നത്.പാലത്തിനടിയിലെ ഭീമുകളുടെ കമ്പികള്‍ തുരുമ്പിച്ചതാണ് കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ ഇളകാന്‍ കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു.അടിയന്തരമായി പാലത്തിന്റെ സുരക്ഷ നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.