Thursday, May 2, 2024
keralaNews

ചിക്കന്‍ ഫ്രൈ കിട്ടാന്‍ വൈകി :പത്തനംതിട്ടയില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ മര്‍ദ്ദനം.

പത്തനംതിട്ട: ചിക്കന്‍ ഫ്രൈ കിട്ടാന്‍ വൈകിയതിന് പത്തനംതിട്ടയില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ മര്‍ദ്ദനം. പത്തനംതിട്ട നഗരത്തിലാണ് സംഭവം. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകിയെന്ന് ആരോപിച്ച് ജിതിന്‍ എന്നയാളാണ് ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. റാന്നി സ്വദേശിയായി ജിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.