Tuesday, May 7, 2024
Local NewsNews

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; എരുമേലിയില്‍ യുവാവിനെതിരെ പൊലീസ് പോക്‌സോ കേസെടുത്തു

എരുമേലി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് പിടികൂടി.എരുമേലി കനകപ്പലം സ്വദേശി തുണ്ടി പറമ്പില്‍ ഷിയാസിനെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവമറിഞ്ഞ് പോലീസ് ചൈല്‍ഡ് ലൈനുമായി ബന്ധപ്പെടുകയും വിദ്യാര്‍ത്ഥിനിക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ പോക്‌സോ കേസെടുത്തതെന്നും പോലീസ് പറഞ്ഞു. പ്രതിയെ റിമാന്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ എരുമേലി പോലീസില്‍ ഉള്ളതായും പോലീസ് പറഞ്ഞു.