Wednesday, May 8, 2024
keralaLocal NewsNews

എരുമേലിയിൽ ഗ്രാമസഭകളുടെ കോഡിനേറ്റർമാരായി അംഗൻവാടി ടീച്ചർമാരെ നിയമിച്ചതിനെതിരെ  വ്യാപക പരാതി 

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്ത് 23 വാർഡുകളിൽ നടക്കുന്ന ഗ്രാമസഭകളുടെ കോഡിനേറ്റർമാരായി അംഗൻവാടി ടീച്ചർമാരെ (വർക്കർ)  നിയോഗിച്ചതിനെതിരെ വ്യാപക പരാതി.സർക്കാർ ഓണറേറിയം വാങ്ങുന്ന  പ്രതിനിധികളെ  കോഡിനേറ്റർമാരായി നിർമിക്കരുതെന്ന ചട്ടങ്ങൾക്ക് വിരുദ്ധമായിയാണ് എരുമേലി ഗ്രാമ പഞ്ചായത്ത് മുഴുവൻ വാർഡുകളിലും കോർഡിനേറ്റർമാരായി അംഗൻവാടി ടീച്ചർമാരെ നിയമിച്ചിരിക്കുന്നത്.
പഞ്ചായത്തിലെ നിരവധി സ്കൂളുകളിൽ അധ്യാപകർ, മറ്റ് സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ  കോഡിനേറ്റർമാരായി നിർമ്മിക്കണമെന്ന് ചട്ടമാണ് പഞ്ചായത്ത് അട്ടിമറിച്ചിരിക്കുന്നത്.
സർക്കാർ ശമ്പളം വാങ്ങുന്നവർ, സർവീസ് റൂൺ ബാധകമായവർ,പി എസ് സി വഴി നിയമനം ലഭിച്ചവർ എന്നീ ഗണത്തിൽ നിയമനം ലഭിച്ചവരെയാണ് കോഡിനേറ്റർമായി നിയമിക്കുന്നത്.എന്നാൽ  ഇതിന് പകരം അംഗൻവാടി ടീച്ചർമാരെ വിവിധ ജോലികൾ ചെയ്യിക്കുകയാണ് പഞ്ചായത്ത് അധികൃതരെന്നും പരാതി ഉയർന്നുകഴിഞ്ഞു.അംഗൻവാടി ടീച്ചർമാർക്ക് ഓണറേറിയം (ആദര വേതനം) പോലും പലതവണകളായാണ്  ലഭിക്കുന്നുവെന്ന ദുരിതം നിൽക്കുമ്പോഴാണ്  അംഗൻവാടി  ടീച്ചർമാരെ വീണ്ടും വിവിധ ജോലികൾക്ക് പഞ്ചായത്ത് നിയോഗിക്കുന്നത്.15/06/2017 നടന്ന ഗ്രാമസഭ കോഡിനേറ്റർമാരായി അംഗൻവാടി ടീച്ചർമാരെ നിയോഗിച്ചതിനെതിരെ അന്നത്തെ മുഖ്യമന്ത്രിക്കും –  വകുപ്പ്  മന്ത്രിക്ക്  നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  പഞ്ചായത്തിനോട് സർക്കാർ വിശദീകരണവും തേടിയിരുന്നു. 17/08/ 2017 ൽ  പഞ്ചായത്ത് നൽകിയ വിശദീകരണത്തിൽ പഞ്ചായത്തിൽ ജീവനക്കാരുടെ കുറവാണ് ഗ്രാമസഭകളുടെ കോർഡിനേറ്റർമായി അംഗൻവാടി ടീച്ചർമാരെ നിയോഗിക്കാൻ കാരണമായതെന്നും  തുടർന്നുവരുന്ന ഗ്രാമസഭകളിൽ ഇതാവർത്തിക്കുകയില്ലെന്നും ഗ്രാമപഞ്ചായത്ത് രേഖാമൂലം മറുപടി നൽകിയിരുന്നു. 16/08/ 2017 കൂടിയ പഞ്ചായത്ത് കമ്മറ്റിയിൽ ഇതുസംബന്ധിച്ച്  ചർച്ച ചെയ്ത് തീരുമാനിക്കുകയും ചെയ്തിരുന്നു.
എന്നാൽ അന്ന് നൽകിയ വിശദീകരണം  അട്ടിമറിച്ചാണ്  ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗ്രാമസഭകളുടെ കോഡിനേറ്റർമായി അംഗൻവാടി ടീച്ചർമാരെ പഞ്ചായത്ത്  നിയോഗിച്ചിരിക്കുന്നത്.പഞ്ചായത്തിൻെറ നടപടിയിൽ അംഗൻവാടി ടീച്ചർമാരിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.18/5 മുതൽ 27/5  വരെയാണ് 23  വാർഡുകളിൽ ഗ്രാമസഭകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഗ്രാമസഭകൾ തീർന്നതിനുശേഷം മുഖ്യമന്ത്രി അടക്കമുള്ള ഉന്നത അധികാരികൾക്ക് വീണ്ടും പരാതി നൽകാൻ  ഒരുങ്ങുകയാണ് ഇവർ.  ഇത്തരത്തിൽ സർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമായി കൂടുന്ന  ഗ്രാമസഭകൾ പോലും അസാധുവാകാനുള്ള സാധ്യത കൂടുതലാണെന്നും പറയുന്നു.