Wednesday, May 15, 2024
keralaNews

പേട്ടതുള്ളൽ പാതയിൽ തീർത്ഥാടകർക്കിടയിലേക്ക് ഇടിച്ചു കയറിയ വാഹനത്തിന്റെ ഡ്രൈവർ മരിച്ചു. 

എരുമേലി: പേട്ടതുള്ളൽ പാതയിൽ തീർത്ഥാടകർക്കിടയിലേക്ക് ഇടിച്ചു കയറിയ വാഹനത്തിന്റെ ഡ്രൈവർ മരിച്ചു. ആന്ധ്ര സ്വദേശിയായ സായ്കാന്ത് ( 33 ) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ച വെളുപ്പിനെയായിരുന്നു സംഭവം.പേട്ടതുള്ളൽ പാതയിൽക്കൂടി കടന്നുവരുന്നതിനിടെ മിനി ബസ് നിയന്ത്രണം  വിട്ട് അയ്യപ്പന്മാരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ അഞ്ച്  അയ്യപ്പന്മാർക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്ന് തീർത്ഥാടകർ അന്ന് പറഞ്ഞിരുന്നു.ഡ്രൈവറടക്കം തീർത്ഥാടകരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഇന്ന് ദേഹാസ്വാസ്ഥ്യം രൂക്ഷമായതിനെ തുടർന്ന്  ഡ്രൈവർ മരിക്കുകയായിരുന്നു .
എരുമേലി പോലീസ് നടപടികൾ സ്വീകരിച്ചു.