Thursday, May 16, 2024
keralaLocal NewsNews

വാഴക്കാലയിൽ പോഷകാഹാര കിറ്റുകൾ നൽകി മെഹനാസ് ഫുഡ് പ്രൊഡക്ട്സ്

ആമക്കുന്ന്, വിലങ്ങുപാറ എന്നിവിടങ്ങളില്‍ പോഷകാഹാര കിറ്റുകള്‍ നല്‍കി. മെഹനാസ് ഫുഡ് പ്രൊഡക്ട് ഉടമ അനസ് പ്ലാമൂട്ടിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്. വാര്‍ഡ് മെമ്പര്‍ ജസ്‌ന നജീബ് കിറ്റ് ഏറ്റുവാങ്ങി. നൂറോളം കിറ്റുകളാണ് വിതരണം ചെയ്തത്.

ജനമൈത്രി പോലീസ് ഉദ്യോഗസ്ഥന്‍ ഷാജി കെ. എസ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. വിജി വെട്ടിയാനിക്കൽ, ഷിഹാബ് ഓമ്മണ്ണില്‍, ടി. പി. തൊമ്മി, ആര്‍. ആര്‍. ടി. അംഗങ്ങളായ അജി മോന്‍ കെ. എസ്, ഉമേഷ്‌നാഥ്, രാജേഷ്, സഞ്ജു, വി.പി വിജയന്‍ എന്നിവര്‍ പങ്കെടുത്തു.