Sunday, May 5, 2024
keralaLocal News

എരുമേലിയില്‍ ഇന്ന് കോവിഡ് ബാധിതരില്ല.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ലോക്ക് ഡൗണും കര്‍ശനമായ നിയന്ത്രണങ്ങളുംഏര്‍പ്പെടുത്തിയതിന്റെ ഫലമായി ആദ്യമായി എരുമേലി ഗ്രാമ പഞ്ചായത്ത് കോവിഡ് ബാധിതരില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.ആകെ 46 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.ആറു പേര്‍ കോവിഡ് മുക്തമാക്കുകയും ചെയ്തു.ആദ്യമായാണ് പഞ്ചായത്തില്‍ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്തതായി വരുന്നത്.കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതോടെ എരുമേലി പഞ്ചായത്തില്‍ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.