Friday, May 10, 2024
keralaNewspolitics

വധഗൂഢാലോചനക്കേസ്; ദിലീപിന്റെ ജാമ്യാപേക്ഷ മാറ്റി

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചയിലേക്ക് മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് കേസ് മാറ്റിയത്. ഇടക്കാല ഉത്തരവ് തുടരും. ബുധനാഴ്ച വരെ അറസ്റ്റ് പാടില്ല. ഇതേവരെയുള്ള അന്വേഷണവിവരങ്ങള്‍ ഇന്ന് കോടതിക്ക് കൈമാറും.