Friday, March 29, 2024
keralaLocal NewsNews

കരിങ്കല്ലുമുഴിയിൽ ലോറി തലകീഴായി മറിഞ്ഞു;  ഡ്രൈവറും ഒപ്പമുണ്ടായിരുന്നവരും അത്ഭുതകരമായി രക്ഷപ്പെട്ടു. 

 എരുമേലി: കരിങ്കല്ലുമുഴി ഇറക്കത്തിൽ ലോറി തലകീഴായി മറിഞ്ഞുണ്ടായ  അപകടത്തിൽ ഡ്രൈവറും ഒപ്പമുണ്ടായിരുന്ന രണ്ടുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം 5:45  ഓടെ ആയിരുന്നു അപകടം. മുക്കൂട്ടുതറയിൽ നിന്നും കായംങ്കുളത്തേക്ക്  കോഴി വളവുമായി  പോവുകയായിരുന്നു ലോറിയാണ് അപകടത്തിൽപ്പെട്ടത്.കരിങ്കല്ലുമുഴി ഇറക്കം ഇറങ്ങിയപ്പോൾ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന്  നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. അമിത വേഗത്തിൽ എത്തിയ ലോറി എരുമേലി – റാന്നി റോഡിൽ തലകീഴായി  മറിഞ്ഞതിന്  ശേഷം എതിർവശത്തുള്ള കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്നു പേരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവർ  കായംങ്കുളം സ്വദേശികളാണ് അപകടത്തെത്തുടർന്ന് ഏറെനേരം ഗതാഗത പ്രതിസന്ധിയും  ഉണ്ടായി.