Tuesday, May 7, 2024
Local NewsNews

ഭാരതത്തിന്റെ ചന്ദ്രോത്സവത്തില്‍ പങ്കുചേര്‍ന്ന് എരുമേലി ദേവസ്വം ഹൈസ്‌കൂള്‍

എരുമേലി: ഭാരതത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി ചന്ദ്രയാന്‍ 3ന്റെ ആഘോഷത്തില്‍ പങ്ക് ചേര്‍ന്ന് എരുമേലി ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂള്‍ . സ്‌കൂള്‍ സയന്‍സ് / സോഷ്യല്‍ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് മുന്‍വശത്തായി പ്രത്യേകം തയ്യാറാക്കിയ പ്രദര്‍ശനത്തില്‍ വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകളും – കുട്ടികള്‍ തന്നെ ഉണ്ടാക്കിയ ചാന്ദ്രയാന്റെ മാതൃകയിലുള്ള റോക്കറ്റുകളും പ്രദര്‍ശിപ്പിച്ചു .                                                                                     

 

 

കൂടാതെ വിജയ ആഹ്ലാദത്തില്‍ പങ്കുചേര്‍ന്ന് കയ്യൊപ്പുകള്‍ ചാര്‍ത്തുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ബോര്‍ഡില്‍ അഭിപ്രായങ്ങള്‍ എഴുതി രേഖപ്പെടുത്തുകയും ചെയ്തു. പരിപാടി സ്‌കൂള്‍ വികസന സമിതി ചെയര്‍മാനും ഗ്രാമപഞ്ചായത്ത് അംഗവുമായ നാസര്‍ പനച്ചി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി എന്‍ കണ്ണപ്പന്‍ അധ്യക്ഷത വഹിച്ചു. വളര്‍ന്നുവരുന്ന കുട്ടികളില്‍ രാജ്യത്തിന്റെ ശാസ്ത്രബോധം വളര്‍ത്താന്‍ ചന്ദ്രയാന്‍ വഴിതെളിക്കുമെന്നും സ്‌കൂള്‍ പ്രധാന അധ്യാപിക കെ മിനി പറഞ്ഞു. അധ്യാപകരായ ആശ സേതു, കിരണ്‍, എരുമേലി ഗ്രാമപഞ്ചായത്ത് അംഗം ജിജിമോള്‍ സജി, എരുമേലി മീഡിയ സെന്റര്‍ പ്രസിഡന്റ് എസ് രാജന്‍, സെക്രട്ടറി സജി, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ എരുമേലി ടൗണിലെ തൊഴിലാളികളും, കെഎസ്ആര്‍ടിസി ജംഗ്ഷനിലുള്ള ഓട്ടോ ഡ്രൈവര്‍മാരും പരിപാടിയില്‍ പങ്കെടുത്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ മുരളി, എം എം ബാബു, ട്രേഡ് യൂണിയന്‍ നേതാക്കളും പങ്കെടുത്തു.