Tuesday, May 14, 2024
keralaNews

പെരുമ്പാവൂരില്‍ യുവാവിനെ വെട്ടിക്കൊന്നു.

പെരുമ്പാവൂരില്‍ യുവാവിനെ വെട്ടിക്കൊന്നു.വട്ടപ്പറമ്പന്‍ താജുവിന്റെ മകന്‍ അന്‍സില്‍ ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് വിളിച്ചിറക്കിയാണ് അന്‍സിലിനെ വെട്ടിയത്. രാത്രി പത്തരയോടെയായിരുന്നു കൊല. സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. പെരുമ്പാവൂര്‍ സ്വദേശികളായ ബിജു,എല്‍വിന്‍ എന്നിവരാണ് പിടിയിലായത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അന്‍സിലിനെ ചിലര്‍ ചേര്‍ന്ന് വീടിനു പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. കുറച്ചു സമയം കഴിഞ്ഞും വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ അന്‍സില്‍ വെട്ടേറ്റ് മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. അന്‍സിലിന്റെ പിതാവ് താജു ഓട്ടോ ഡ്രൈവറാണ്.