Wednesday, May 1, 2024
NewsObituaryworld

ഇടിക്കൂട്ടിലെ സൂപ്പര്‍ താരം ബ്രേ വയറ്റിന് ദാരുണാന്ത്യം

റെസ്ലിംഗ് സൂപ്പര്‍താരവും മുന്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇ ചാന്‍മ്പ്യന്‍ഷിപ്പ് ജേതാവുമായിരുന്ന ബ്രേ വയറ്റ് അന്തരിച്ചു. 36 വയസായിരുന്നു പ്രായം. WWE ചീഫ് കണ്ടന്റ് ഓഫീസര്‍ ട്രിപിള്‍ എച്ചാണ് ബ്രേ വയറ്റിന്റെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്.   WWE ഫേമര്‍ മൈക്ക് റോട്ടണ്ടയില്‍ നിന്നും വന്ന ഒരു ദു:ഖ വാര്‍ത്തയാണ് എനിക്ക് നിങ്ങളെ അറിയിക്കാനുള്ളത്. WWE കുടുംബാംഗമായ വിന്‍ഡ്ഹാം റോട്ടണ്ട എന്ന ബ്രേ വയറ്റ് അന്തരിച്ചിരിക്കുന്നു. ബ്രേയ്റ്റിന്റെ കുടുംബാഗങ്ങളുടെ ദു:ഖത്തില്‍ പങ്കുച്ചേരുന്നു. ട്രിപ്പിള്‍ എച്ച് എക്സില്‍(‘ട്വിറ്റര്‍) കുറിച്ചു.WWE ചാമ്പ്യന്‍ഷിപ്പ്,                                                                WWE യൂണിവേഴ്സല്‍ ചാമ്പ്യന്‍ഷിപ്പ്, WWE ഇയര്‍ എന്‍ഡ് അവാര്‍ഡ്-മികച്ച പുരുഷ റെസ്ലര്‍(2019) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ബ്രേ വയറ്റ് സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ റെസ്ലിംഗ് താരം ബോബി ലാഷ്‌ലിയുമായുള്ള വഴക്കിനെ തുടര്‍ന്ന് റെസില്‍മാനിയ 39 ല്‍ പങ്കെടുക്കാന്‍ ബ്രേ വയറ്റിന് കഴിഞ്ഞിരുന്നില്ല. അവസാനമായി ബ്രേ വയറ്റ് പങ്കെടുത്ത മത്സരം റോയല്‍ റംബിളില്‍ എല്‍എ നൈറ്റിനെതിരെയായിരുന്നു. അന്ന് വിജയിച്ച അദ്ദേഹം ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. മാസങ്ങളായി ഇടിക്കൂട്ടില്‍ നിന്നും വിട്ടു നിന്ന അദ്ദേഹം തിരിച്ചു വരവിന് ഒരുങ്ങുന്നതിനിടെയാണ് വിടപറഞ്ഞത്.