Friday, May 10, 2024
keralaLocal NewsNewspolitics

എരുമേലി ചെറുവള്ളി തോട്ടത്തിലെ തൊഴില്‍ തര്‍ക്കം ; പരാതിക്കാരെ ജില്ല ലേബര്‍ ഓഫീസര്‍ ചര്‍ച്ചക്ക് വിളിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു.                                                                 

എരുമേലി ചെറുവള്ളി തോട്ടത്തില്‍ നാല് വര്‍ഷം മുമ്പ് തൊഴില്‍ തര്‍ക്കങ്ങളെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്ക് നീതി ലഭിക്കുന്നന്നതിനായി പ്രധാനമന്ത്രിയുടെ ഇടപെടല്‍. ജോലി നഷ്ടപ്പെട്ടവര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടര്‍ന്ന് സംസ്ഥാന ലേബര്‍ കമ്മീഷന്റെ കോട്ടയം ഡി എല്‍ ഒയില്‍ ഇന്നലെപരാതിക്കാരേയും- മാനേജ്‌മെന്റിനേയും ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു. തോട്ടം തൊഴിലാളികള്‍ക്ക് ബോണസ് നല്‍കുന്നത് സംബന്ധിച്ച് നാല് വര്‍ഷം മുമ്പ് 88 ദിവസം നടന്ന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വിവിധ യൂണിയനുകളില്‍പ്പെട്ട അഞ്ച് നേതാക്കളെയാണ് മാനേജ് മെന്റ് പ്രതികാര നടപടികളുടെ ഭാഗമായി പിരിച്ചു വിടുകയായിരുന്നു.എന്‍ എസ് പ്രഭാകരന്‍ ( ബി എം.എസ്) , ഉത്തമന്‍ ( സിഐറ്റിയു ) , മോഹനന്‍
( എഐറ്റിയുസി ), സലിം ( ഐ എന്റ്റിയുസി ) കൃഷ്ണന്‍ കുട്ടി എന്നിവരെയാണ് പുറത്താക്കിയിരുന്നത്. ഇതിനിടെ മാനേജ്‌മെന്റിനെതിരെ
പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെയും യൂണിയനുകളുടേയും നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുകയും പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചുവെങ്കിലും മാനേജ്‌മെന്റ് തയ്യാറായില്ല. ഇതേ തുടര്‍ന്ന് നിരവധി പരാതികള്‍ പലര്‍ക്കും നല്‍കിയെങ്കിലും നടപടി ഉണ്ടാകാഞ്ഞതിനെ തുടര്‍ന്നാണ് ബി ജെ പി ജില്ല സെക്രട്ടറി വി. സി അജി കുമാറിന്റെ നേതൃത്വത്തില്‍ എന്‍.എസ് പ്രഭാകരന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കുകയായിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡി എല്‍ ഒയില്‍ ചര്‍ച്ച നടന്നതെന്നും വിസി അജികുമാര്‍ കേരള ബ്രേക്കിംഗ്  ന്യൂസിനോട്
പറഞ്ഞു.  ചര്‍ച്ചയില്‍ ജോലിയില്‍ നിന്നും വിരമിക്കാനുള്ള പ്രായം കഴിഞ്ഞ പ്രഭാകരന് ജോലി നിഷേധിച്ച നാല് വര്‍ഷത്തെയടക്കം 36 വര്‍ഷത്തെ സര്‍വ്വീസ് കണക്കിലെടുത്ത് നഷ്ടപരിഹാരവും, മറ്റുള്ളവര്‍ക്ക് ജോലിയും നല്‍കണമെന്നും ആവശ്യപ്പെട്ടതായും നേതാക്കള്‍ പറഞ്ഞു.നീതിപൂര്‍വ്വമായ നടപടി ഉണ്ടായില്ലെങ്കില്‍ വീണ്ടും പ്രധാന മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു .ഡി എല്‍ ഒ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ വിസി അജികുമാര്‍ , എന്‍.എസ് പ്രഭാകരന്‍, രമേശന്‍ , മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു.