Saturday, April 27, 2024
keralaNews

എരുമേലിയിൽ  അയ്യപ്പഭക്തന്മാർക്ക്  തുണി സഞ്ചികൾ വിതരണം ചെയ്തു

എരുമേലി: എരുമേലി പുണ്യം പൂങ്കാവനം ടീമിന്റെ നേതൃത്വത്തിൽ സംസ്ഥാന കോഡിനേറ്റർ ഐ ജി പി.വിജയൻ ഐപിഎസിന്റെ  നിർദ്ദേശപ്രകാരം എരുമേലിയിൽ  അയ്യപ്പഭക്തന്മാർക്ക് പ്ലാസ്റ്റിക് ഒഴിവാക്കി തുണി സഞ്ചികൾ വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമാൻ റ്റി. എസ്  കൃഷ്ണകുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി  ജില്ലാ പ്രസിഡന്റ്  മുജീബ് റഹ്മാൻ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ്  ഹരികുമാർ , ജില്ലാ കോഡിനേറ്റർ ഷിബു എം എസ്, എരുമേലി കോഡിനേറ്റർമാരായ Scpo നവാസ് കെ ഐ,  സിപിഒ വിശാൽ വി നായർ, സിപിഒ അനീഷ് കെ എൻ ,  കൂവപ്പള്ളി രാജൻ ,  വടകര CPO രാജീവ്‌ , സ്പെഷ്യൽ പോലീസ് അന്ന റോയ്, എന്നിവർ നേതൃത്വം നൽകി.