Friday, April 19, 2024
keralaNews

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിക്ക് വെട്ടേറ്റു.

കോട്ടയം :യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറിക്ക് വെട്ടേറ്റു.ജില്ലാ സെക്രട്ടറി മനുകുമാറിനാണ് വെട്ടേറ്റത്. ഡിസിസി ഓഫിസ് സെക്രട്ടറി ലിബിനാണ് മര്‍ദിച്ചതെന്നാണ് പരാതി.ഡിസിസി സംഘടിപ്പിക്കുന്ന ബഫര്‍ സോണ്‍ വിരുദ്ധ സമര പോസ്റ്ററില്‍നിന്ന് ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് സംഭവം. കല്ലുകൊണ്ട് പുറത്തിടിച്ചെന്നും മനു പറഞ്ഞു.