Sunday, May 5, 2024
keralaLocal News

അവാര്‍ഡ് തിളക്കത്തില്‍ കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍.

ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്‌കീം അവാര്‍ഡ് പ്രഖ്യാപനത്തില്‍ സംസ്ഥാന, മേഖലാ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രോഗ്രാം ഓഫീസര്‍ രാജേഷ് തോമസും പ്രിന്‍സിപ്പല്‍ ജിജി തോമസും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും മറ്റ് സ്‌കൂളുകള്‍ക്ക് മാതൃക ആണെന്നും ജയരാജ് എം എല്‍ എ പ്രസ്താവിച്ചു.

സംസ്ഥാനത്തെ ഏറ്റവും മികച്ച വോളണ്ടറിയായി കാതറിന്‍ എല്‍സ ജോണും കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂര്‍ പാലക്കാട് എന്നീ അഞ്ച് ജില്ലകളടങ്ങുന്ന മദ്ധൃമേഖലയിലെ ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസറായി രാജേഷ് തോമസും മദ്ധ്യമേഖലയിലെ മികച്ച യൂണിറ്റായി എ എം എച്ച് എസ്സ്
സ്‌കൂളും തിരഞ്ഞെടുക്കപ്പെട്ടതിനോടനുബന്ധിച്ച് സംഘടിപ്പിച്ച അനുമോദന യോഗം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജേഷ് തോമസ് മൂന്നിലവ് കൈപ്പള്ളില്‍ അപ്പച്ചന്റെയും ഗ്രേസിയുടേയും പുത്രനാണ്.കാതറിന്‍ എല്‍സ ജോണ്‍ ഇഞ്ചിയാനി കല്ലമ്മാക്കല്‍ ജോണിക്കുട്ടിയുടേയും ജിജി എം മാത്യുവിന്റേയും പുത്രിയാണ്.